തൂഫാൻ തദ്ദേശം
October 1, 2026
ലഹരിക്കെതിരെ സംസ്ഥാന ഗവൺമെന്റ് ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘തൂഫാൻ’ പദ്ധതി കോന്നി ബ്ലോക്ക് പഞ്ചായത്ത്യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതിയുടെ ഭാഗമായി മാറുന്നു.
ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ തൂഫാൻ പതാക ഉയർത്തി. കോന്നി പോലീസ് സബ് ഇൻസ്പെക്ടർ ശ്യാം എസ്. എസ്. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുലേഖ വി. നായർ, പ്രിയ എസ്. തമ്പി, റോബിൻ മോൻസി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡി. ശിവദാസ്, ഗീത പി., സൗദ റഹീം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജിത്ത് ജി. കൃഷ്ണൻ, പോലീസ് കോൺസ്റ്റബിൾ ജോമോൻ എന്നിവർ ആശംസകൾ അറിയിച്ചു.